Friday, December 11, 2009

ഗാന്ധി - ഒരു നിമിഷ കലിക
-ആര്‍.പ്രസന്നകുമാര്‍.
സൈന്ധവ നാട്ടില്‍ സംസ്കാരത്തിന്റെ കളിത്തട്ടിലില്‍,
ഗാന്ധി നടന്നുവോ, മെല്ലെ, മൂകം കരോതി വാചാലം.
അന്ധമായി പഠിപ്പൂ എങ്ങും എവിടെയും തവ ചരിതം,
ഗന്ധമായി നിറയുന്നു, നാടി൯ മാനസമെത്ര വിശാലം.
രൂപമായി, ചിത്രമായി, നിരത്തി൯ നാമമായി നിറയും
രൂപയിലും നാണ്യത്തിലും കലാശാലയിലും വിരിയും
ഈശ്വരനും അസൂയയുണര്‍ത്തും പ്രിയ ബാപ്പു - ഒരു
ശാശ്വത സനാതന സത്യമായി ജ്വലിപ്പൂ നീളെ.
വിശ്വാസം വരുന്നില്ല സത്യം കാല്‍വച്ചു നടന്നതും
വിശ്വമാകെ അഹിംസ ത൯ പൊ൯പടവാളിലമര്‍ന്നതും
ഭരതവാക്യം ചൊല്ലും പരിഷ്കൃത ലോകത്തിനുണ൪വായി
ഭാരതം പുതിയ ഭഗീരഥനു ജന്മമേകി, മഹാത്മാ ഗാന്ധി....

പുതിയ മുഖം
-ആര്‍.പ്രസന്നകുമാര്‍.
ഇന്ത്യയുടെ പരിഷ്കൃതവും ആധുനികവുമായ മുഖം ഇതര രാജ്യങ്ങള്‍ക്ക് അവിശ്വസനീയവും അസൂയാജന്യവുമാണ്. ഏറ്റവും
വലിയ ജനാധിപത്യ മുഖത്തിന്റെ ശാസ്ത്രപുരോഗതി ഇനി ചന്ദ്രനില്‍ കൊടി കുത്തുവാ൯ വെന്പുകയാണ്. ശൂന്യാകാശത്തിലൂടെ
നാം നടന്നു, പരീക്ഷണങ്ങള്‍ അരങ്ങേറി. റോക്കറ്റു് / ഉപഗ്രഹ വിക്ഷേപണവും വിക്ഷേപണ വിപണനവും നാം കാര്യക്ഷമമായി
നടത്തുവാ൯ മുന്നേറിക്കഴിഞ്ഞു. ജ്യോതി ശാസ്ത്രരംഗത്ത് നാം പണ്ടേ അഗ്രഗണ്യരാണ്.
പക്ഷേ ഇനിയും കാതങ്ങള്‍ താണ്ടേണ്ടതായിട്ടുണ്ട്, വിശ്രമിക്കുവാ൯ വേളയില്ല, ഇടവേള പോലും
നമുക്ക് സ്വപ്നം കാണാം, മനോഹരിയായ താജ്മഹല്‍ പോലെ, യമുനയുടെ കളകളാരവം കേട്ട്, നിലാവു പെയ്യുന്ന രാവുകളില്‍.
ഇന്ത്യക്കാരനായതില്‍ അഭിമാനപുളകിതനാകാം.... എന്നും .....എന്നും.

Monday, December 7, 2009

സ്കൂള്‍ വിക്കി
വിക്കിയെന്നാല്‍ മാറ്റാവുന്നത്, ലോകേമ മാറുന്നു തിരിയുന്നു,
വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്റം.
എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,
എഴുത്താണിയും ഓലയും വേണ്‍ട, എല്ലാം ഡിജിറ്റലായി തെളിയും.
കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവര്‍ ആരാധനാതാലമേന്തി
കുരവയുമായി ഭാരതമാകെ പടര്‍ത്തും ഈ നവ ജ്വാല പൊ൯ജ്വാല.
08-12-2009