അമ്മയുടെ കുഞ്ഞ്.... കുഞ്ഞിന്റെ മുത്തു...
- പുനരാഖ്യാനം -
ഒരിടത്ത് ഒരിടത്ത് ഒരു അമ്മയും കുഞ്ഞുമുണ്ടായിരുന്നു. നല്ല ചന്തമുള്ള ഒരു കുഞ്ഞ്..... നിങ്ങളെപ്പോലെ തന്നെ. ആര്‍ക്കും ആ കുഞ്ഞിനെ കണ്ടാല്‍ ഒന്നെടുത്ത് ഉമ്മ വെയ്കാന്‍ തോന്നും...വാരിപ്പുണരാന്‍ ആഗ്രഹിച്ചുപോകും. നീണ്ട പ്രാര്‍ത്ഥനയുടെ ഫലമായി ഭഗവാന്‍ കനിഞ്ഞു നല്‍കിയ ആ വാത്സല്യത്തിടമ്പിനെ അമ്മ തറയിലും തലയിലും വെയ്കാതെയാണ് വളര്‍ത്തുന്നത്. അതുവരെ അവര്‍ക്ക് ആകെയുണ്ടായിരുന്ന കൂട്ട് ഒരു കീരിയായിരുന്നു. പേര് മുത്തു. എന്താ രസം തോന്നുന്നോ...? കീരിയെ കുഞ്ഞിലേ എടുത്തു വളര്‍ത്തിയതിനാല്‍ അതിന് ഒരു മൂത്ത മകന്റെ അവകാശമുണ്ടെന്നു തോന്നും കണ്ടാല്‍....! അന്യരാരും ആ പൊടിക്കുഞ്ഞിനെ ഒന്നു നോക്കുന്നതു പോലും കീരിക്ക് ഇഷ്ടമല്ലായിരുന്നു. അതു പോലെ കീരിയും കുഞ്ഞും തമ്മിലുള്ള കേളികള്‍ ഒന്നു കാണേണ്ടതു തന്നെ. അതേ അമ്മയും കുഞ്ഞും കീരിയും അടങ്ങിയ കൊച്ച് സന്തുഷ്ട കുടുംബം.
വലിയ കാടിന്റെ ഓരത്ത് ചരിവിലായി അവര്‍ താമസിച്ചു വന്നു. തുണയ്ക് മറ്റാരും ഇല്ല. കുടുംബനാഥന്‍ പണ്ടേ ഉപേക്ഷിച്ചു പോയതാണ്. അതിനാല്‍ പകലന്തിയോളം കഷ്ടപ്പെട്ടാണ് അമ്മ കുഞ്ഞിനെ പോറ്റിയിരുന്നത്. അമ്മ പുറത്തു പോകുമ്പോള്‍ കുഞ്ഞിനു കാവല്‍ കീരിയാണ്. കുഞ്ഞും കീരിയും കളിച്ചും ഉറങ്ങിയും അമ്മ വരും വരെ നേരം പോക്കും, അന്തിയാവുമ്പോള്‍ അമ്മ ലഘുഭക്ഷണം കൊണ്ടു വരുന്നതും കാത്ത് അവര്‍ വഴിക്കണ്ണുമായി നില്കും... അതൊരു പതിവു കാഴ്ചയാണ്.
കാടിന്റെ ഓരത്ത് താമസിക്കുന്നതിനാല്‍ വെള്ളവും വിറകും സുലഭമാണ്. അന്നും പതിവു പോലെ തലയില്‍ വിറകും ഒക്കത്ത് വെള്ളം നിറച്ച ചെമ്പുകുടവുമായി അമ്മ സന്ധ്യക്ക് വന്നു. ങേ... ഇന്ന് കീരി ഒറ്റക്ക് കാത്തു നില്‍പാണല്ലോ...? കുഞ്ഞും കൂടെ കാണേണ്ടതാണല്ലോ...? അമ്മ പരിഭ്രാന്തയായി തിടുക്കത്തില്‍ ഓടി വന്നു. കീരി തലങ്ങനേയും വിലങ്ങനേയും ഓടി നടക്കുന്നു. മാത്രമല്ല അതിന്റെ ദേഹമാസകലം ചോരത്തുള്ളികള്‍ കട്ടിപിടിച്ച പോലുണ്ട്. കടവായില്‍ ചോര ഒലിച്ചിറങ്ങിയ പാടുകളുണ്ട്.
'എടാ... നീ എന്റെ കുഞ്ഞിനെ കടിച്ചു കൊന്നല്ലോടാ ദുഷ്ടാ' എന്ന് ആക്രോശിച്ചു കൊണ്ട് അവര്‍ വിറക് കെട്ട് കീരിയുടെ മുകളിലേക്ക് വലിച്ചെറിഞ്ഞു. കീരി പ്രാണ വെപ്രാളത്തോടെ പിടച്ച് വീണ്ടും അമ്മയോട് എന്തോ സൂചിപ്പിക്കാനെന്നവണ്ണം നോക്കവെ കൈയിലിരുന്ന ചെമ്പുകുടം കൊണ്ട് അതിനെ തച്ചു കൊന്നു.
നിലവിളിയോടെ വീട്ടിനകത്തേക്ക് കയറിയ അമ്മയെ കൊച്ചരിപ്പല്ലുകള്‍ കാട്ടി കുഞ്ഞു വിളിച്ചു -
' അമ്മേ....' ആ വിളി ജീവിതത്തിലേറ്റവും മധുരോദാതമായി തോന്നി.
'ഹാവു... എന്റെ കുഞ്ഞിനൊന്നും പറ്റിയില്ലല്ലോ...?'. കുഞ്ഞിനെ വാരിയെടുക്കാന്‍ കുനിയവെ പെട്ടെന്ന് ഞെട്ടി മാറി.
'അയ്യോ...ഒരു മൂര്‍ക്കന്‍ പാമ്പ് '. അതിനെ പല കഷണങ്ങളായി കടിച്ചു കീറിയിട്ടിരിക്കുന്നു. കുഞ്ഞു കിടന്ന പായുടെ വക്കിലും പരിസരത്തും ചോരത്തുള്ളികള്‍.
പെട്ടെന്ന് കീരിയെ ഓര്‍മ്മ വന്നു.
'അയ്യോ... ഞാനെന്താണ് ചെയ്തത് എന്റെ ദൈവമേ....'
കുഞ്ഞിനേയും വാരിയെടുത്ത് ആ അമ്മ ഭ്രാന്തിയെപ്പോലെ പുറത്തേക്കു വന്നു.... ചോരക്കളത്തില്‍ കീരി തല തകര്‍ന്ന്, ഉടലൊടിഞ്ഞ് ചത്തു കിടക്കുന്നു. ചോരച്ചാലിലൂടെ, രൂക്ഷഗന്ധത്തിലൂടെ ശവംതീനിയെറുമ്പുകള്‍ ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞു.
'മുത്തൂ.... '
കൈയിലിരുന്ന് നിഷ്കളങ്കമായി ഒന്നുമറിയാതെ കുഞ്ഞ് കീരിയെ നീട്ടി വിളിച്ചു...
'മുത്തൂ....'
പക്ഷേ കുഞ്ഞിന്റെ മുത്തു മറുലോകത്തേക്കുള്ള പര്യടനത്തിലായിക്കഴിഞ്ഞ്രുന്നു...
നികൃഷ്ടതയുടെ പരിവേഷമില്ലാത്ത, ചമയങ്ങളുടെ പൊള്ളത്തരങ്ങളില്ലാത്ത മറ്റൊരിടത്തേക്ക്...
നന്മയുടെ ലോകം... വൃത്തികെട്ട മനുഷ്യനില്ലാത്ത ലോകം...!
സാരാംശം :- മനുഷ്യന്‍ ഒരു വികാരജീവിയാണ്. വളരെപ്പെട്ടെന്ന് കോപിക്കുകയും അടങ്ങുകയും ആനന്ദിക്കുകയും സന്താപപ്പെടുകയും നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുകയും ഒക്കെ ചെയ്യുന്ന വെറും മൃഗം. മൃഗീയവാസനകളില്‍ നിന്ന് ഉയര്‍ന്ന് പെരുമാറുമ്പോളാണ് അവന്‍ മനുഷ്യനാകുന്നത്.
കോപം ഒരു തരം ഭ്രാന്തമായ വികാരം നമ്മിലുണര്‍ത്തുന്നു. പകക്കണ്ണുമായി നാം പ്രശ്നങ്ങളെ നേരിടുന്നു. പരിണിതഫലം പ്രവചനാതീതമാണ്.
കുഞ്ഞുങ്ങളേ... ഇവിടെ തന്നെ ഈ കഥയില്‍ ആ അമ്മയുടെ കോപം, അതും കാര്യമറിയാതെയുള്ള കോപം കീരിയുടെ മരണത്തിലേക്ക് നയിച്ചില്ലേ... കഷ്ടം തോന്നുന്നുണ്ടോ...? കീരി യഥാര്‍ത്ഥത്തില്‍ കുഞ്ഞിനെ രക്ഷിക്കയല്ലേ ചെയ്തത്....? ഇനി ആവശ്യമില്ലാതെ കോപിക്കുമ്പോള്‍ ഇക്കഥ തീര്‍ച്ചയായും ഓര്‍ക്കുമല്ലോ....
Saturday, May 1, 2010
കുറിപ്പുകള്‍
ഐ.ടി.അറ്റ്. സ്കൂള്‍ - ദേശീയ ഭൂമികയിലേക്ക്.....
കേരളത്തിന്റെ ഐ.ടി.പദ്ധതി ദേശീയ ശ്രദ്ധ നേടുന്നു. സ്വതന്ത്ര സോഫ്ട്വെയര്‍ ആയ ലിനക്സിനെ ആധാരമാക്കി പുതിയ സാങ്കേതികമാനം തേടിയ കമ്പൂട്ടര്‍ പഠന പദ്ധതി ( ഐ.ടി.അറ്റ് സ്കൂള്‍ എന്ന് പേരിട്ടിരിക്കുന്നു) ഇന്ന് രാജ്യമാകെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. ഇത് വളരെ മാതൃകാപരവും വസ്തുനിഷ്ടവുമാണെന്ന് ഡല്‍ഹിയിലെ ഇക്കഴിഞ്ഞ ദേശീയ വിദ്യാഭ്യാസ സെമിനാര്‍ വിലയിരുത്തി.
വിവിധ സംസ്ഥാനങ്ങളിലെ അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ സ്കൂള്‍ ടീച്ചേര്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ( S.T.F.I.) സംഘടിപ്പിച്ച സെമിനാറാണ് ഇങ്ങനെ കണ്ടെത്തിയത്. കേരളത്തിലെ ഐ.ടി.പദ്ധതി ഇതര സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന പ്രമേയം പാസ്സാക്കുകയും ചെയ്തു.
കേരളത്തിലെപോലെ നിര്‍ബന്ധിത ഐ.ടി.പഠനരീതി മറ്റു സംസ്ഥാനങ്ങളിലില്ല.... സ്കൂള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ടെന്നു മാത്രം. ഹരിയാണയിലും ബംഗാളിലും വിവിധ ഏജന്‍സികളാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലിത് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്നു എന്നതാണ് പ്രധാന പ്രത്യേകത. ഇപ്പോള്‍ ഹൈസ്കൂള്‍ തലത്തില്‍ ഐ.ടി.പാഠ്യ വിഷയമാണ്, ഐ.ടി. പ്രാക്ടിക്കല്‍ സഹിതം പരീക്ഷയും നടത്തുന്നു. ഇക്കൊല്ലത്തെ S.S.L.C. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്റുവരി 24 മുതല്‍ മാര്‍ച്ച് 9 വരെയാണ്.
പ്രത്യേകം പരിശീലനം നേടിയ മാസ്റ്റര്‍ ട്രെയിനര്‍മാരും സ്കൂള്‍ ഐ.ടി.കോര്‍ഡിനേറ്റര്‍മാരും പരീക്ഷയ്കായി സന്നദ്ധരായിക്കഴിഞ്ഞു.
പ്രായോഗിക പരീക്ഷയുടെ സ്കോര്‍ ഇപ്രകാരമാണ് -
വേഡ് പ്രോസസര്‍ - 4
സ്പെര്‍ഡ് ഷീറ്റ് - 4
പ്രസന്റേഷന്‍ - 4
ബേസിക് / HTML / ജിംപ് - 6
വര്‍ക് ബുക്ക് - 2
ആകെ - 20
എല്ലാ S.S.L.C. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുന്നു, ഒപ്പം ഐ.ടി.അറ്റ്. സ്കൂള്‍ - ദേശീയ ഭൂമികയിലേക്ക്..... എത്തിച്ച കേരളത്തിലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും....!

മാമ്പഴക്കാലം
മാര്‍ച്ച് മാസം മാമ്പഴക്കാലം പോലെ പരീക്ഷാക്കാലം കൂടിയാണ്. സ്കൂള്‍ തല പരീക്ഷകള്‍ തലങ്ങനെയും വിലങ്ങനെയും പിഞ്ചുഹൃദയങ്ങളെ വല്ലാതെ മഥിക്കുന്ന വേള. എത്ര ആത്മവിശ്വാസമുള്ള കുട്ടിയാണെങ്കിലും ഒന്ന് ഭ്രംശനത്തിനു വിധേയമാകുന്ന സമയം.
ബീ പോസിറ്റീവ് എന്നു കേട്ടിട്ടില്ലേ...?
ഒരു റോസാ പുഷ്പം കാണുമ്പോള്‍ നിങ്ങളുടെ ഹൃദയം തുടിക്കാറുണ്ടോ, ഒന്നടുത്തു ചെല്ലാന്‍, ഒന്നുമ്മ വെയ്കാന്‍ തോന്നാറുണ്ടോ...? നിങ്ങള്‍ പോസിറ്റീവ് തന്നെ.
എന്നാല്‍ അതിറുക്കാന്‍, ആരും കാണാതെ സ്വന്തമാക്കാന്‍, പറ്റുമെങ്കില്‍ ആ ചെടി സമൂലം അപഹരിക്കാന്‍ കൈ തരിക്കാറുണ്ടോ...?
ചിലരാകട്ടെ, ഇത്ര കടുത്ത ചിന്തകള്‍ പേറാറില്ല, മറിച്ച് അതിനെ നിരീക്ഷിച്ചു കൊണ്ട് ചില നിഗമനങ്ങളില്‍ എത്തിച്ചേരും -
'കണ്ടോ... എന്തു മുള്ളാണ് അപ്പാടെ. കൈമുറിയും. ഇലക്കിടയില്‍ പുഴു കാണും. ചോട്ടിലപ്പാടെ ചീഞ്ഞളിഞ്ഞ വസ്തുക്കളാണ്.... വേണ്ട.'
നിങ്ങള്‍ ഇതിലേതാണെന്ന് തീരുമാനിച്ചോളു, ഏതാണ് നല്ല സ്വഭാവമെന്നും.
എല്ലാം തികഞ്ഞവന്‍ ഇനി ജനിക്കാനിരിക്കുന്നതേ ഉള്ളു. അതുപോലെ എല്ലാം പഠിക്കുന്ന കുട്ടിയും പഠിച്ച കുട്ടിയും.
എനിക്കൊന്നുമറിയില്ലല്ലോ എന്ന ചിന്ത കളയുക, മറിച്ച് നിങ്ങള്‍ക്ക് എത്ര അറിയാമെന്നു കണ്ടെത്തുക, സാവധാനം ശേഷവും ആര്‍ജ്ജിക്കാനുള്ള ശ്രമം തുടരുക. ജീവിതമൊരു പരീക്ഷയാണ്, അത് ജീവനുള്ളിടത്തോളം തുടരുക തന്നെ ചെയ്യും. അവിടെ നാം നിസ്സഹായരല്ല, ആ തോന്നല്‍ തീര്‍ച്ചയായും കളയുക തന്നെ വേണം. പരിശ്രമത്തിലൂടെ എന്താണ് കരഗതമാക്കാന്‍ സാധ്യമല്ലാത്തത്....?
അനാവശ്യമായ കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ അവനവനില്‍ കേന്ദ്രീകരിക്കുക. ചങ്ങാതിയുടെ ജീവിതവും ചര്യകളും നമ്മില്‍ പ്രതിഫലിക്കാന്‍ അവസരമുണ്ടാക്കാതെ, അവന്റെ പഠനവുമായി താരതമ്യം ചെയ്യാതെ നമുക്ക് എത്രമാത്രം പണിപ്പെടാമെന്നുമാത്രം ചിന്തിക്കുക.
കൃത്യമായ ആസൂത്രണം, വിനയം, ദൈവചിന്ത, വിനോദം, വ്യായാമം, പ്രയത്നം എന്നിവ കൊണ്ട് ഏതു പ്രശ്നവും പരിഹരിക്കാം. ഒന്നു ശ്രമിച്ചു നോക്കിക്കോളു....
നിങ്ങളില്‍ ആത്മവിശ്വാസവും ശ്രദ്ധയും ശാന്തതയും നിറഞ്ഞ് നിങ്ങള്‍ ഒരു പുതിയ വ്യക്തിയായി മാറുന്നതു കാണാം.
ഒന്നോര്‍ക്കുക വിജയവും പരാജയവും തീര്‍ത്തും ആപേക്ഷികമാണ്. പരാജയത്തേക്കൂടി വിജയമാക്കാന്‍ കഴിയണം. എന്നാലെ നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും വിജയിച്ചതായി കരുതാനാകൂ...
സ്വാമി വിവേകാനന്ദന്‍ വേദങ്ങളില്‍ നിന്ന് കണ്ടെടുത്ത് അമൃതവാണിയായി മനുഷ്യരാശിക്ക് പകര്‍ന്ന ആ മുദ്രാവാക്യം കേട്ടിട്ടില്ലേ....?
ഉത്തിഷ്ഠത.....ജാഗ്രത.....പ്രാപ്യ വരാന്‍ നിബോധത (എഴുന്നേല്‍ക്കുക... ഉണരുക...ലക്ഷ്യം നേടാനായി ശ്രമം തുടരുക)
എല്ലാ പരീക്ഷാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍.......

ജീവിത വിജയം
നാം ഓരോരുത്തരും ഒരു തുരുത്തല്ല, മറിച്ച് ഈ പ്രപഞ്ചത്തിലെ അവിഭാജ്യഘടകമാണ്. തുരുത്തുകള്‍ തീര്‍ക്കുന്തോറും നാം വീണ്ടും സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായ ലോകത്തേക്ക് എടുത്തെറിയപ്പെടുന്നതുപോലെ തോന്നും. ഇതിന്റെ കാരണം മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ് എന്നതു തന്നെ. സമൂഹത്തില്‍ നിന്ന് വേറിട്ടൊരു ചിന്തയോ ജീവിതമോ അവന് അസാദ്ധ്യവും അനാരോഗ്യപരവുമാണ്.
അപരനോട് സൗഹാര്‍ദ്ദം പുലര്‍ത്തണമെങ്കില്‍ നാം ചില വിട്ടുവീഴ്ചകള്‍ക്ക് വിധേയമാവണം. അനാവശ്യമായ വിമര്‍ശനം ഒഴിവാക്കുക. അപരന്റെ കാര്യങ്ങളില്‍ കഴിവതും തലയിടാതിരിക്കുക. നാം എങ്ങനെയോ അതുപോലെ അപരനും പെരുമാറണമെന്ന ശാഠ്യം ഒഴിവാക്കുക, പകരം നാം ഒരു പ്രശ്നത്തെ എങ്ങനെ സമീപിക്കുന്നു എന്ന് കാട്ടിക്കൊടുക്കുക. ഇന്ന് ചിലപ്പോള്‍ അത് വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാകും എന്നോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല. നാം ചെയ്യുന്നത് നീതിപൂര്‍വ്വവും മനസ്സാക്ഷിക്ക് നിരക്കുന്നതുമാണെങ്കില്‍ നാളെ അവര്‍ നമ്മെ അംഗീകരിക്കുക തന്നെ ചെയ്യും.
മഹാന്മാരുടെ ജീവചര്യകള്‍ നോക്കുക. അവര്‍ നല്ലവനായ ഒരു കൃഷീവലനെപ്പോലെയാണ്. മണ്ണിന് വേണ്ട പരിചരണം നല്കി സമയത്ത് വിത്തും വളവും വെള്ളവും നല്കി അവര്‍ മുന്നോട്ടു പോകുന്നു. കൃഷിയിലുണ്ടാകാവുന്ന പ്രതിസന്ധികള്‍ അവരെ പിന്തിരിപ്പിക്കുന്നില്ല, മറിച്ച് കൂടുതല്‍ ആവേശത്തോടെ അവരതില്‍ മുഴുകുന്നു. ഇവിടെ ഫലത്തെക്കുറിച്ചുള്ള ആകുലതകള്‍ അവരെ തെല്ലും തീണ്ടാത്തതുകൊണ്ടാണ് അവര്‍ക്കങ്ങനെ കഴിയുന്നത്. മഹാന്മാരും കൃഷീവലനെപ്പോലെ അങ്ങനെ തന്നെയാണ് ജീവിതപാഠം നല്കിയിരിക്കുന്നത്.
മണ്‍മറഞ്ഞുപോയ ഒരാളെ ബന്ധുത്വം മൂലം സ്വാഭികമായും ഓര്‍ക്കാം. എന്നാല്‍ മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂതര്‍കിങ്, എബ്രഹാം ലിങ്ഗണ്‍ തുടങ്ങിയ നിരവധി മഹാന്മാര്‍ എത്ര തലമുറകള്‍ കഴിഞ്ഞാലും ആവേശമായി നിലകൊള്ളുന്നത് തീര്‍ച്ചയായും ബന്ധുത്വം കൊണ്ടല്ലല്ലോ....?
മൂല്യബോധത്തോടെ ജീവിക്കുക, പെരുമാറുക.
പെരുമാറ്റത്തില്‍ നല്ലതു പോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരാള്‍ക്ക് അസാധാരണ കഴിവുണ്ട്, അറിവുണ്ട്, പ്രവര്‍ത്തനക്ഷമതയുണ്ട്....പക്ഷേ എപ്പോഴും മറ്റുള്ളവരോട് രോക്ഷത്തോടെ മാത്രമെ പ്രതികരിക്കുകയുള്ളു. മറ്റുള്ളവരെ എപ്പോഴും വിമര്‍ശനത്തിന്റെ മുള്‍മുനയിലെ നിര്‍ത്തുകയുള്ളു. എങ്കില്‍ നിങ്ങള്‍ അയാളെ വെറുക്കുമോ, അതോ സ്നേഹിക്കുമോ...?അയാളുടെ പ്രതിഭാവിലാസം നിങ്ങള്‍ അംഗീകരിക്കുമോ...?അയാളെത്ര മഹാനാണെങ്കില്‍ കൂടിയും നിങ്ങള്‍ അയാളെ ഒരു ചൊറിയന്‍ പുഴുവിനെ വലിച്ചെറിയുന്ന ലാഘവത്തോടെ നിങ്ങളുടെ ഹൃദയത്തില്‍ നിന്നു തന്നെ പറിച്ചെറിഞ്ഞു കളയില്ലേ...?
അപരനോട് സൗഹാര്‍ദ്ദമായി സഹവര്‍ത്തിക്കണമെങ്കില്‍ അവരിലൊരു ആകര്‍ഷണീയത നിങ്ങള്‍ ജനിപ്പിക്കേണ്ടതുണ്ട്. അത് നിങ്ങളുടെ സംഭാഷണം കൊണ്ടാവാം, പെരുമാറ്റം കൊണ്ടാവാം, അവര്‍ പറയുന്നത് കേള്‍ക്കുവാനുള്ള ക്ഷമ കൊണ്ടാവാം, അവരുടെ സുഖദു:ഖത്തില്‍ പങ്കുചേര്‍ന്നാവാം. പക്ഷേ ഇതിലുപരി വേണ്ടത് ആത്മാര്‍ത്ഥതയുടെ ഉള്‍ത്തുടിപ്പാണ്. എങ്കില്‍ മാത്രമെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശാശ്വതമായ പരിവേഷം ലഭിക്കുകയുള്ളു.
മഹാന്മാര്‍ അങ്ങനെയായിരുന്നു, അവരുടെ കര്‍മ്മമണ്ഡലം മഹത്തരമായി തീര്‍ന്നതും അങ്ങനെ തന്നെ.

ലേഖനം
ഓമല്ലൂര്‍ വയല്‍ വാണിഭം
ഏതാണ്ട് മൂന്നു നൂറ്റാണ്ടോളം പഴമയുടെ പദവി കല്പിക്കപ്പെട്ടിരിക്കുന്നു ഓമല്ലൂര്‍ വയല്‍ വാണിഭത്തിനും അതിന്റെ പെരുമയ്കും. നാലും കൂട്ടി വിശാലമായി ഒന്നു മുറുക്കി കളപ്പുരയിലിരുന്നു വെടിവട്ടം പറയുന്ന കാര്‍ന്നോന്മാരുടെ മനസ്സില്‍ ഓമല്ലൂര്‍ വാണിഭപ്പെരുമ പെരുമ്പറ മുഴക്കുകയാണ്. തുള്ളിക്കൊരു കുടം പോലെ അവര്‍ ആയിരം നാവുകളുമായി ആ ഗതകാല സ്മരണകള്‍ അനായാസം നിരത്തുന്നു.
മീനമാസത്തിലെ കത്തിപ്പടരുന്ന സൂര്യനകമ്പടിയായുള്ള ഒന്നാം തീയതി വാണിഭത്തിന്റെ തുടക്കമാണ്. കാലില്‍ ചിലമ്പും കെട്ടി, കൊമ്പില്‍ കിലുക്കും കെട്ടി മേടമാസത്തിലെ വിഷുവിന്റെ തലേന്നുവരെ നാടായ നാട്ടിലെ വഴികളൊക്കെ പ്രകമ്പിതമാക്കി കന്നുകാലികളുടെ ഘോഷയാത്രയാണ്.... ഓമല്ലൂര്‍ വാണിഭമരങ്ങേറുന്ന വിശാലമായ വയലേലകളാണ് ലക്ഷ്യം. കൈപ്പട്ടൂര്‍ കടവു മുതല്‍ ഓമല്ലൂരിലെ പ്രസിദ്ധമായ രക്തകണ്ഠസ്വാമി ക്ഷേത്രം വരെയുള്ള വിസ്തൃതമായ വയല്‍നിരയാണ് ഈ രംഗവേദി. പഴമയുടെ പൊന്‍പ്രഭയില്‍ ഈ വിസ്തൃതമായ വയലേല എന്നൊക്കെ കേള്‍ക്കാന്‍ എന്തു രസം...? പക്ഷെ ഈ നാട്ടില്‍ ഇന്നു ജീവിക്കുന്ന പുതുതലമുറയ്കറിയാം അവിടെ വിസ്തൃതം പോയിട്ട് മരുന്നിനു പോലും വയല്‍ കിട്ടാന്‍ പ്രയാസമാണെന്ന്. എല്ലാം ദുര മൂത്ത മനുഷ്ന്‍ നികത്തി വീടുകളും കടകളും മള്‍ട്ടി സ്റ്റോറീട് ബില്‍ഡിങ്ങുകളും (ബഹുനില കെട്ടിടങ്ങള്‍ എന്ന് ഒരു വിധം മലയാളത്തില്‍ പറയാമെന്നു തോന്നുന്നു....) തീര്‍ത്തിരിക്കുന്നു. പക്ഷെ ഒരു കാര്യം ശരിയാണ്, കൈപ്പട്ടൂര്‍ കടവു മുതല്‍ ഓമല്ലൂരിലെ പ്രസിദ്ധമായ രക്തകണ്ഠസ്വാമി ക്ഷേത്രം വരെയുള്ള റോഡ് നേര്‍വരപോലെയാണ്, വളവോ തിരിവോ ഇല്ല. അപ്പോള്‍ വളരെ പണ്ട് വിശാലമായ ആ വയല്‍നിരയൊന്ന് മനസ്സില്‍ കണ്ടു നോക്കൂ... വിദൂരതയില്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊടിമരം തിളങ്ങുന്ന മനോഹരമായ കാഴ്ച ഇങ്ങ് കൈപ്പട്ടൂര്‍ കടവിലിരുന്ന്, തെളനീരൊഴുകുന്ന ആറ്റിലെ ഓളങ്ങളില്‍ കാലിട്ടിളക്കി കാണാന്‍ കഴിഞ്ഞിരുന്ന പഴമക്കാരുടെ ഭാഗ്യകാലമൊന്ന് ചിന്തിക്കൂ.... അസൂയ തോന്നുന്നില്ലേ....?
വയല്‍ വാണിഭത്തിന് കാളവാണിഭം ഒരാഴ്ചയോളം കാണും, എന്നാല്‍ ഇതിന്റെ ഭാഗമായുള്ള കാര്‍ഷികോല്പന്ന വിപണനമേള ഒരു മാസത്തോളം നീളും. പേര്‍ഷ്യിലെ സാക്ഷാല്‍ ഈന്തപ്പഴം യഥേഷ്ടം ഈ മേളയില്‍ ലഭ്യമായിരുന്നു. കാളവാണിഭത്തിന് സമീപജില്ലകളായ ഇടുക്കി, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ പ്രാതിനിധ്യം ഉണ്ടായിരുന്നു. കാളവണ്ടികള്‍, വണ്ടിക്കാളക്കൂറ്റന്മാര്‍, ബലിഷ്ഠപേശികളുള്ള ഉഴവു കാളകള്‍ പോത്ത്, എരുമ, ആട് തുടങ്ങിയ മറ്റ് മൃഗജാലം എന്നിവ ഗ്രാമാന്തരങ്ങളില്‍ നിന്നും വാണിഭത്തിനെത്തുമായിരുന്നു. കര്‍ഷകര്‍ക്ക് ഉരുപ്പടികള്‍ വെച്ചുമാറാനും കാര്‍ഷിക രംഗത്തെ പുതിയ ട്രെന്‍ഡുകള്‍ (രീതികള്‍...?)പരസ്പര പങ്കിടലിലൂടെ തിരിച്ചറിയാനും ഒരു വലിയ പരിധി വരെ ഈ വാണിഭം ഉപകരിച്ചിരുന്നു. ശ്രദ്ധിക്കേണ്ട കാര്യം ഈ വാണിഭം അരങ്ങേറുന്നത് കേരളത്തിന്റെ നെല്ലറയായ കുട്ടനാടന്‍ പാടശേഖരങ്ങളിലെ കാറ്റിന് പുഞ്ചക്കൃഷിക്കുള്ള മാദകഗന്ധം പകരുമ്പോളാണ്, ഊഷരമണ്ണില്‍ വിത്തെറിയാന്‍ കൃഷീവലന്മാര്‍ ദാഹാര്‍ത്തനായി ഉണരുമ്പോളാണ്,... വയല്‍ വാണിഭം അതിനനുയോജ്യമായ ഭൂമിക തീര്‍ക്കുന്നുവെന്നുമാത്രം.
തോര്‍ത്തുകൊണ്ട് മറച്ച വിരലുകളില്‍ പരസ്പരം കാണാതെ പിടിച്ച് വില പറയുന്ന രീതിയാണ് പൊതുവെ എവിടെയും കന്നുകാലി കച്ചവടക്കാര്‍ സ്വീകരിക്കുന്നത്. കന്നുകാലി കച്ചവടം കാണാന്‍ വന്നു നില്കുന്ന വഴപോക്കര്‍ വിലയറിയണ്ട എന്നതിലുപരി ഏതെങ്കിലും കാരണവശാല്‍ കച്ചവടം അല്ലെങ്കില്‍ 'ഡീല്‍' നടന്നില്ലെങ്കില്‍ തൊട്ടടുത്ത് തയ്യാറായി നില്‍ക്കുന്ന മറ്റൊരുവനോട് പുതിയ രീതിയില്‍ വിലപേശാനും ഉപകരിക്കും എന്നതാണ്. വിരലിന്റെ പകുതിയില്‍ പിടിച്ചാല്‍ അര എന്നും, മുഴുവനും പിടിച്ചാല്‍ ഒന്ന് എന്നുമാണര്‍ത്ഥം. ഈ അര, ഒന്ന് എന്നത് കാലികളെ ആശ്രയിച്ചിരിക്കും. അവയുടെ വലിപ്പം, ചെറുപ്പം, പേശീബലം, കൊമ്പ് -കുളമ്പിന്റെ പ്രത്യേകത, ജോലിയിലെ മികവിനെക്കുറിച്ചുള്ള കേട്ടറിവ് എന്നിവയെ അടിസ്ഥാനമാക്കി അമ്പത്, നൂറ്, അഞ്ഞൂറ്, ആയിരം എന്നിങ്ങനെ മാറുന്നു.
വയല്‍ വാണിഭത്തിന്റെ കോഡും ഡീകോഡും :-
കാലി ഉടമകളും കച്ചവടക്കാരും തമ്മില്‍ നടക്കുന്ന വിലപേശലില്‍ ഉപയോഗിച്ചിരുന്ന രഹസ്യ ഭഷയുടെ ചില സാമ്പിളുകള്‍ ഇതാ.....
ഒന്നു മുതല്‍ പത്തുവരെയുള്ള അക്കങ്ങള്‍ക്കു പകരം പ്രത്യേകപദങ്ങള്‍ ഉപയോഗിച്ച് ഓമല്ലൂര്‍ കാളവാണിഭത്തിന് ഒരു പ്രത്യേക ഭാഷ തന്നെ ഉണ്ടായിരുന്നു..... ഒരു സ്ഥലസൂചിക അല്ലെങ്കില്‍ ലാന്റ് മാര്‍ക്ക് പോലെ. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ രഹസ്യ ഭാഷ ഇന്ന് പൂര്‍ണമായും ആര്‍ക്കും അറിയില്ല, കുറെയൊക്കെ കാലാന്തരത്തില്‍ അന്യം നിന്നിരിക്കുന്നു.
പഴമക്കാരുടെ ഓര്‍മ്മച്ചെപ്പില്‍ നിന്നും കിട്ടിയത് ദാ ഇതൊക്കെയാണ്.....ഇങ്ങനെയാണ്.... കാളക്കച്ചവടക്കാരുടെ ഭാഷയാണ്, അല്പം അശ്ലീലച്ചുവ കാണും.... ക്ഷമിക്കുമല്ലോ.....?
ചവ് = ഒന്ന്
തോവ് = രണ്ട്
തിലവു = മൂന്ന്
പാത്ത് = നാല്
തട്ടല് = അഞ്ച്
തടവല് = ആറ്
നൊളയ്ക്കല് = ഏഴ്
വലു = എട്ട്
തായം = ഒന്‍പത്
പുലു = പത്ത്
പത്തിനു ശേഷം മേല്പറഞ്ഞ പ്രതീകങ്ങളെ അനുയോജ്യമായി ചേര്‍ത്തു പറഞ്ഞാല്‍ മതി.
ഉധാഹരണമായി -
പുലു ചാവ് = പതിനൊന്ന്
പുലു തോവ് = പന്ത്രണ്ട്
തോ പുലു = ഇരുപത്
തി പുലു = മുപ്പത്
പുലു പുലു = നൂറ് ..... എന്നിങ്ങനെ. നോക്കൂ, എത്ര അനായാസമായി ഇന്നാട്ടുകാര്‍ സംഖ്യകളെ എടുത്ത് അമ്മാനമാടുന്നു. പരിഷ്കാരത്തിന്റെ വേരുകളില്‍ തട്ടി ഒരു വലിയ ജനതയുടെ ആത്മാവിഷ്കാരങ്ങളാണ് തകര്‍ന്നടിഞ്ഞില്ലാതായത്.
ഫ്ളാഷ് ബായ്ക് :-
സ്ഥലം ഓമല്ലൂര്‍ വേലന്‍ തറ.- സീനില്‍ വിശാലമായ വയല്‍പ്പരപ്പ് - കൊയ്തു് കഴിഞ്ഞ സമയം - എവിടെയും ആള്‍കൂട്ടം - കന്നുകാലിക്കൂട്ടങ്ങളും അവയുടെ പാലകരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുന്നു - അവര്‍ ഉരുപ്പടികളെ ക്രയവിക്രയം ചെയ്യുന്നതിന്റെ ക്ലോസ് ഷോട്ട് --
തലയില്‍ നീല തലക്കെട്ട് അണിഞ്ഞ ഒരാള്‍ കട്ടി മീശയും വെള്ളിത്തലപ്പാവുമണിഞ്ഞ മറ്റൊരാളിനോട് -
അവരുടെ കൈകള്‍ രണ്ടും വായുവില്‍ സംസാരമനുസരിച്ച് ചലിക്കുന്നുണ്ട് - ക്ലോസ് ഷോട്ട് --
ആദ്യത്തെ ആള്‍ മറ്റേയാളിനോട് -
തിലുപുലു
പുലുവട്ടം - മറ്റേയാളിന്റെ പ്രതികരണം
ചാവട്ടുകൂടി - ആദ്യം പറഞ്ഞയാളിന്റെ മറുപടി
ഇവര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ പൊരുള്‍ ഇപ്രകാരമാണ് -
തിലുപുലു = മൂന്നു പത്ത് (3000)
പുലുവട്ടം = ആയിരം (1000)
ചാവട്ടുകൂടി = നൂറു രൂപ കൂടി (100)
1000 വരെയുള്ള രൂപയ്ക് ഒരക്ക കോഡുകളോട് വട്ടം എന്നു ചേര്‍ത്ത് പറയുന്നു. 2000 മുതലുള്ള രൂപയ്ക് രണ്ടക്ക കോഡ് ഉപയോഗിക്കുന്നു. ഭാഷാവിദഗ്ദരുടെ മേല്‍കോയ്മ അടക്കി വാണിരുന്ന പ്രബുദ്ധമായ കാളച്ചന്തയായിരുന്നു ഓമല്ലൂര്‍ വേലന്‍ തറ എന്ന് ഇതില്‍ നിന്ന് അനുമാനിക്കാം. ഇന്ന് വേലന്‍ തറ 'ഓമല്ലൂര്‍ തറ' എന്നു മാത്രമായി ലോപിച്ചിരിക്കുന്നു.
കാളച്ചന്തയുടെ അവിഭാജ്യഘടകമാണ് ഇടനിലക്കാര്‍. ഇന്ന് വസ്തു കച്ചവടമായാലും വിവാഹക്കാര്യമായാലും ഇടനിലക്കാര്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു. അതുപോലെ പണ്ട് കന്നുകച്ചവടത്തിലും സര്‍വ്വാധിപത്യം പുലര്‍ത്തിയിരുന്ന വര്‍ഗ്ഗമാണ് ഇവര്‍. ഇവരുടെ വേഷഭൂഷകളും ചേഷ്ടകളും രസാവഹവും കൂടുതല്‍ ദുര്‍ഗ്രഹവുമാണെന്നാണ് പഴമക്കാര്‍ പങ്കുവെയ്കുന്നത്. കോഡുകളുടെ തമ്പുരാക്കന്മാരാണിവര്‍. അത് ചിലപ്പോള്‍ ഒരു പ്രത്യേക തരം മൂളലാവാം, ആംഗ്യമാവാം, ഒഴിവാക്കാനാവില്ലെങ്കില്‍ സംഭാഷണവുമാവാം. ദൂരെ നിന്ന് വീക്ഷിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവര്‍ പരസ്പരം സംഭാഷണം ചെയ്യുന്നതായേ തോന്നില്ല, മറിച്ച് കണ്ണില്‍ കണ്ണില്‍ നോക്കി നില്കുകയും ഇടയ്ക് അങ്ങോട്ടുമിങ്ങോട്ടും തട്ടി പൊട്ടിച്ചിരിച്ച് നില്‍ക്കുന്നതായുമേ തോന്നുകയുള്ളു. ഒന്നു രണ്ടു സാമ്പിള്‍ വെടിക്കെട്ടുകളിതാ........
ചുണ്ടുവട്ടം
കാളക്കൊമ്പ്
തേങ്ങാമുറി .....
ഇവ പഴമക്കാരുടെ പിന്‍ബലത്തോടെ ഡീക്കോടിങ്ങിനു വിധേയമാക്കിയാല്‍...
ചുണ്ടുവട്ടം = ഒന്ന്
കാളക്കൊമ്പ് = രണ്ട്
തേങ്ങാമുറി = മൂന്നര { തേങ്ങയുടെ മൂന്നു കണ്ണുകളും മുറിയുടെ അരയും ചേര്‍ക്കുമ്പോള്‍ മൂന്നരയെന്ന ധ്വനി }
ഇത് തീര്‍ത്തും ഊഹക്കച്ചവടമാണ്. പരസ്പരം നിഗൂഢതയുടെ പരിവേഷം ആംഗ്യ ചേഷ്ടകളിലും സംഭാഷണത്തിലും നിറച്ച് പരമാവധി കച്ചവടം കൊഴുപ്പിക്കുക എന്നതാണ് പരമമായ സത്യം. നിഗൂഢപരിവേഷം അവസാനംവരെയും നിലനിര്‍ത്തുന്ന ആള്‍ ഈ കച്ചവടത്തില്‍ എപ്പോഴും വിജയിക്കും. സാധാരണ കൃഷിക്കാരന് ഇവിടെ അടുക്കാന്‍ പറ്റില്ല. ഇടനിലക്കാരന്റെ സഹായമില്ലാതെ കന്നുകച്ചവടം തീര്‍ത്തും അസാദ്ധ്യമാവുന്നത് ഇവിടെയാണ്. വാങ്ങുകയും വില്കുകയും ചെയ്യുന്ന കൃഷിക്കാരന്‍ തന്റെ ഉരുവിന്റെ യഥാര്‍ത്ഥവില ഒരുകാലത്തും അറിയാനെ പോവുന്നില്ല, അത്ര രഹസ്യമാണ് എല്ലാം.
ഓമല്ലൂരിലെ പ്രസിദ്ധമായ രക്തകണ്ഠസ്വാമി ക്ഷേത്രം :-
ഓമല്ലൂര്‍ വയല്‍ വാണിഭത്തിന് രക്തകണ്ഠസ്വാമി ക്ഷേത്രവുമായി അഭേദ്മായ ബന്ധമുണ്ട്. തെക്കന്‍ തിരുവിതാംകൂറിലെ പഴയ ഇളയിടത്തു സ്വരൂപത്തിനടുത്തുള്ള ( ഇന്നത്തെ കൊട്ടാരക്കര) വെളിയനല്ലൂര്‍ എന്ന പ്രസിദ്ധമായ കാളച്ചന്തയില്‍ നിന്നും ഒരു വലിയ കാള, കെട്ടുപാടുകള്‍ പൊട്ടിച്ച്, പിടിച്ചു നിര്‍ത്താന്‍ തുനിഞ്ഞ കന്നുകര്‍ഷകനെ കുത്തിയെറിഞ്ഞ്, വയലേലകള്‍ തണ്ടി, കയ്യാലയുള്ള പുരയിടങ്ങള്‍ ചാടിക്കടന്ന്, കല്ലടയാറും (ഏനാറ്) പിന്നീട് അച്ചന്‍കോവിലാറും (കൈപ്പട്ടൂരാറ്) നീന്തിക്കടന്ന് ഓമല്ലൂര്‍ വേലന്‍ തറയില്‍ എത്തിച്ചേര്‍ന്നു. ധൈര്യപൂര്‍വം ഓമല്ലൂരിന്റെ ഒരു കര്‍ഷകപുത്രന്‍ അതിസാഹസികമായി ആ കാളക്കൂറ്റനെ വയലിന്റെ ഒത്തനടുക്കുള്ള പാലമരത്തില്‍ കെട്ടിയിട്ടു. പഴമക്കാരുടെ നാവ് കടമെടുത്താല്‍ ഈ കാള രക്തകണ്ഠസ്വാമിയുടെ പ്രതിപുരുഷന്‍ തന്നെയാണെന്നും ഭഗവാന് ഓമല്ലൂര്‍ വയല്‍ വാണിഭം കാണുവാനുള്ള ജിജ്ഞാസയുടെ ബഹുര്‍സ്ഫുരണമാണ് ഈ കാളക്കൂറ്റനായുള്ള വരവെന്നും പ്രശ്നത്തില്‍ തെളിഞ്ഞുവത്രെ.
ഐതീഹ്യങ്ങള്‍ എന്തുമാകട്ടെ, ഇന്നും ആ ചരിത്രപുരുഷനായ പാലമരം അവശേഷിക്കുന്ന ഒരു തുണ്ട് വയലിന്റെ ഒത്ത നടുക്ക് പച്ചിലക്കുടയേന്തി, പഥികര്‍ക്കും വാണിഭപ്പെരുമയ്കും കുളരായി, തണലായി, തറയില്‍ നിഴല്‍ കളങ്ങള്‍ തീര്‍ത്ത് നില്‍ക്കുന്നു.
ഓമല്ലൂര്‍ അറിയപ്പെടുന്നത് വയല്‍ വാണിഭത്തിന്റെ പ്രശസ്തിയിലൂടെയാണ്. തമിഴ് നാടുമായുള്ള ഭൂമിശാസ്ത്രപരമായ അടുപ്പത്തേക്കാളുപരി ശബരിമലയിലേക്കുള്ള വഴിയും അയ്യപ്പന്റെ ജന്മനാടായ പന്തളവുമായുള്ള സാമീപ്യവും ഓമല്ലൂര്‍ ചന്തയെ പാണ്ടിനാട്ടിലെ കച്ചവട ശൃംഖലയുമായി വളരെ പണ്ടേ സുദൃഢമായി ബന്ധിക്കുവാന്‍ ഇടയാക്കി. അവരുടെ ട്രേഡ് മാര്‍ക്കായ പാണ്ടിമുളകിന്റെ വലിയ മൊത്ത വ്യാപാരകേന്ദ്രമായി വളരെപ്പെട്ടെന്ന് ഇവിടം വളര്‍ന്നു. ചന്തയുടെ ക്രമാനുഗതമായ ഉയര്‍ച്ച മറ്റ് വിപണന സാധ്യതകള്‍ക്ക് വഴി തുറന്നു. ലോഹനിര്‍മ്മാണ വൈദഗ്ദ്യം തുളുമ്പുന്ന മാന്നാര്‍ വളരെയകലെയല്ലാത്തതിനാല്‍ അവിടുന്നുള്ള ഉരുളി, ചെമ്പ്, വാര്‍പ്പ്, പലതരം നിലവിളക്കുകള്‍, ലോഹപ്പാത്രങ്ങള്‍ എന്നിവയുടെ ഒരു വലിയ വിപണനകേന്ദ്രമായി ഈ വാണിഭവേദി മാറി.
ഇന്നത്തെ ഓമല്ലൂര്‍ :-
പത്തനംതിട്ട ടൗണില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരത്തായി ഗ്രാമാന്തരീക്ഷം പൂര്‍ണമായും ചോര്‍ന്നു പോകാതെ നില നില്‍ക്കുന്നു. ജില്ലാ ആസ്ഥാനമായ പത്തനംതിട്ട പട്ടണത്തിലേക്കുള്ള പ്രവേശനകവാടമായതിനാല്‍ സ്വാഭാവികമായും ഓമല്ലൂര്‍ ധാരാളം വളര്‍ന്നിട്ടുണ്ട്. സ്ഥിരം കച്ചവടം നന്നായി വ്യാപിച്ചു കഴിഞ്ഞു, വയല്‍ വാണിഭം ആചാരമായി ചുരുങ്ങി. ഓമല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രത്യേകതാല്പര്യമെടുത്ത് ഈ വയല്‍ വാണിഭപ്പെരുമ നിലനിര്‍ത്തുവാന്‍ വളരെ അഭിനന്ദനാര്‍ഹമായി ശ്രമിക്കുന്നുണ്ട്.
വെള്ളിയരഞ്ഞാണമിട്ട അച്ചന്‍കോവിലാര്‍ (കൈപ്പട്ടൂരാര്‍) ഓമല്ലൂരിന്റെ ജീവവാഹിനിയായി ഇന്നും ഒഴുകുന്നു. പുഴകള്‍ മരിക്കുകയും ഭൂമി കൈയ്യേറുകയും ചെയ്യുന്ന നാട്ടില്‍ ഒരു അപവാദം പോലെ ഗ്രാമീണതയുടെ തെളിനീരുമായി ഇനിയും പ്രിയവാഹിനി നീ ഒഴുകുക... വയല്‍ വാണിഭത്തിന്റെ വര്‍ണ്ണപ്പെരുമയുമായി...

അവധിക്കാലം വീണ്ടും വന്നു......
പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞ്, ഭാണ്ഡക്കെട്ടുകള്‍ പറിച്ചെറിഞ്ഞ് സര്‍വ്വ തന്ത്ര സ്വതന്ത്രരെപ്പോലെ അവര്‍ പാഞ്ഞു നടന്നു, മഴയ്കു മുമ്പേ ഭൂമിയുടെ ഗര്‍ഭത്തില്‍ നിന്നും പറന്നുയരുന്ന ഈയാംപാറ്റകളെപ്പോലെ അവര്‍ ചിതറിയോടി....മേട്ടിലും കുണ്ടിലും....എവിടെയും. അവരില്‍ നിങ്ങളുണ്ട്...ഞങ്ങളുണ്ട്...ഒരു കാലത്ത് നമ്മളെല്ലാവരും ഉണ്ട്. ജീവിതത്തിന്റെ ഏറ്റവും സുഖകരവും സന്തോഷകരവുമായ നിമിഷങ്ങളിലൂടെ ഒരു മടക്കയാത്ര മോഹിക്കാത്തവരുണ്ടോ...?കാംക്ഷിക്കാത്തവരുണ്ടോ...?
മാറി നിന്ന് ആ കുട്ടികള്‍ക്ക് ആവേശം പകരുക.... ഒരു പരിധി വരെ അവരില്‍ ഒരാളായി സ്വയം അലിഞ്ഞില്ലാതാവുക. അതല്ലേ നല്ലത്, കാലിക പ്രസക്തമായ വികാരവും അതു തന്നെയാണ്.
അവധിക്കാലം പൂര്‍ണമായും അടിച്ചു പൊളിക്കാനാണ് എന്നെനിക്ക് അഭിപ്രായമില്ല, മറിച്ച് അടിച്ചു പൊളിക്കാനും കൂടി ഉള്ളതാണെന്ന് അഭിപ്രായം ഉണ്ട്. രസച്ചരട് മുറിയാതെ, വിനോദത്തോടൊപ്പം അവരറിയാതെ വിജ്ഞാന സമ്പാദനവും ആവാം. കൂടുതല്‍ സമയവും അവര്‍ക്ക് കളിക്കാന്‍ അവസരമൊരുക്കുക...ഇടയ്ക് അല്പം അറിവ്..... കറിയ്ക് ഉപ്പ് ചേര്‍ക്കും പോലെ....പാകത്തിന്....പാകത്തിന് മാത്രം...!
ഇവിടെ ഒരു പരിണാമം നാമറിയാതെ കുട്ടിയുടെ മാനസത്തില്‍ ഉണ്ടാകും. അവന്‍ കളിച്ച് കളിച്ച് മടുക്കും... പതുക്കെ പതുക്കെ കളിയൊഴിച്ചുള്ള കാര്യങ്ങളോട് അവന്‍ മെല്ലെ അടുക്കും. ഇവിടെയാണ് നാം നമ്മുടെ പ്രാഗല്‍ഭ്യം കാണിക്കേണ്ടത്. പതുക്കെ അവന്റെ മാനോ വ്യാപാരത്തെ പഠനസങ്കേതത്തിലേക്ക് തിരിച്ചു വിടുക. പഠനത്തിലൂടെ കളിയുടെ അനുഭൂതി അവനില്‍ നിറയ്കുക.
തീര്‍ച്ചയായും ഈ അവധിക്കാലം പ്രയോജകീഭവിക്കട്ടെ.....

മഹാവിസ്ഫോടനത്തിന്റെ പുനര്‍ജനി
ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന ഭീമാകാരവും സങ്കീര്‍ണവുമായ പരീക്ഷണശാല. അവിടെ വളരെ പ്രശ്ന നിര്‍ഭരമായ ഒരു പരീക്ഷണത്തിനുള്ള ഒരുക്കം കാലങ്ങളായി നടന്നു വരികയാണ്. ലോകജനതയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ മാധ്യമപ്പട പരസ്പരം മല്ലടിക്കുകയായിരുന്നു. സംഗതി പ്രപഞ്ചോല്‍പത്തിയുടെ പുനരന്വേഷണമാണ് ...... പുനരാവിഷ്കരണമാണ്.
മഹാവിസ്ഫോടനത്തിലൂടെയാണ് പ്രപഞ്ചവും സമസ്ത ജീവജാലങ്ങളും ഉണ്ടായത് എന്നാണ് ശാസ്ത്രമതം. തെളിവുകള്‍ നയിക്കുന്നത് അതിലേക്കാണ്. അപ്പോള്‍ മഹാവിസ്ഫോടനമുണ്ടായ അതേ സാഹചര്യം വീണ്ടും സൃഷ്ടിച്ച് എന്തു കൊണ്ട് ആ പഴയ സംഭവം ശാസ്ത്രീയമായി തെളിയിച്ചുകൂടാ.....? ഈ വെല്ലുവിളിയാണ് ജനീവയിലെ കണികാ പരീക്ഷണത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണശാലയില്‍ രണ്ട് പ്രോട്ടോണ്‍ ധാരകളെ നേര്‍ക്കു നേര്‍ കൂട്ടിയിടിപ്പിക്കുക. ഇവയുടെ വേഗത എത്രയാണെന്ന് അറിയണ്ടേ...? പ്രകാശത്തിന്റെ അതേ വേഗത, അതായത് 3 ലക്ഷം കിലോ മീറ്റര്‍ പ്രതി സെക്കന്റ്. അതുപോലെ ഏഴു ലക്ഷം കോടി വോള്‍ട്ടിലാണ് പ്രോട്ടോണുകള്‍ കൂട്ടിയിടിച്ചത്. പരീക്ഷണം വിജയവും പ്രതീക്ഷയും പകരുന്നതായിരുന്നതത്രെ.
ആയിരം കോടി യു.എസ്.ഡോളര്‍ ചെലവുള്ള ഈ പരീക്ഷണം നടത്തുന്നത് യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (CERN) എന്ന സംഘടനയാണ്. ഫ്രാന്‍സിന്റെയും സ്വിറ്റ്സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ പരീക്ഷണശാല സജ്ജമാക്കിയിരിക്കുന്നു. ഇതിന്റെ പ്രധാനഭാഗം വളരെ നീണ്ട അതിന്റെ തുരങ്കം തന്നെയാണ്.
പക്ഷെ ഇതിനേക്കാളേറെ ലോകം കാത്തിരിക്കുന്നത് പ്രോട്ടോണുകള്‍ കൂട്ടിമുട്ടുമ്പോള്‍ 'ദൈവത്തിന്റെ കണം' അല്ലെങ്കില്‍ 'ഹിഗ്സ് ബോസണ്‍' ഉണ്ടായോ എന്നറിയാനാണ്.
ദ്രവ്യത്തിനു പിണ്ഡഗുണം നല്‍കുന്ന ഇതിന്റെ പിറവിയിലൂടെ പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടന ശാസ്ത്രീയമായി നിരീക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് ഇനിയും കുറച്ചു നാള്‍ കൂടി കാത്തിരിക്കണം. കാരണം പരീക്ഷണ വിവരങ്ങള്‍ അതീവശേഷിയുള്ള ഡിറ്റക്ടറുകളില്‍ രേഖപ്പെടുത്തി , നിരന്തര വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഇതിന് സമയം ആവശ്യമാണ്.
വളരെ ആപത്കരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വലിയ പരീക്ഷണത്തിന്റെ ലഹരിയിലാണ് ശാസ്ത്രലോകം. ഇതിന്റെ ഫലം ഒരു പുതുയുഗപ്പിറവിയിലേക്ക് നമ്മെ നയിക്കുയും കണ്ടുപിടിത്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടാവുമെന്നും കരുതാം. 'ദൈവത്തിന്റെ കണം' അല്ലെങ്കില്‍ 'ഹിഗ്സ് ബോസണ്‍' (ഇരുണ്ട ദ്രവ്യം) എന്ന അദൃശ്യ ദ്രവ്യത്തിന്റെയും ഇരുണ്ട ഊര്‍ജ്ജത്തിന്റെയും രഹസ്യങ്ങള്‍ അനാവൃതമാവുന്നതോടെ എങ്ങനെ പ്രപഞ്ചമുണ്ടായി, ജീവനുണ്ടായി എന്ന സമസ്യക്ക് ഒരു പരിധിവരെ ഉത്തരമുണ്ടാകും എന്ന് എല്ലാവരും കരുതുന്നു.
നമുക്ക് കാത്തിരിക്കാം....അല്ലേ....!

Subscribe to:
Posts (Atom)