Saturday, May 1, 2010

കുറിപ്പുകള്‍

ഐ.ടി.അറ്റ്. സ്കൂള്‍ - ദേശീയ ഭൂമികയിലേക്ക്.....
കേരളത്തിന്റെ ഐ.ടി.പദ്ധതി ദേശീയ ശ്രദ്ധ നേടുന്നു. സ്വതന്ത്ര സോഫ്ട്വെയര്‍ ആയ ലിനക്സിനെ ആധാരമാക്കി പുതിയ സാങ്കേതികമാനം തേടിയ കമ്പൂട്ടര്‍ പഠന പദ്ധതി ( ഐ.ടി.അറ്റ് സ്കൂള്‍ എന്ന് പേരിട്ടിരിക്കുന്നു) ഇന്ന് രാജ്യമാകെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. ഇത് വളരെ മാതൃകാപരവും വസ്തുനിഷ്ടവുമാണെന്ന് ഡല്‍ഹിയിലെ ഇക്കഴിഞ്ഞ ദേശീയ വിദ്യാഭ്യാസ സെമിനാര്‍ വിലയിരുത്തി.
വിവിധ സംസ്ഥാനങ്ങളിലെ അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ സ്കൂള്‍ ടീച്ചേര്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ( S.T.F.I.) സംഘടിപ്പിച്ച സെമിനാറാണ് ഇങ്ങനെ കണ്ടെത്തിയത്. കേരളത്തിലെ ഐ.ടി.പദ്ധതി ഇതര സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന പ്രമേയം പാസ്സാക്കുകയും ചെയ്തു.
കേരളത്തിലെപോലെ നിര്‍ബന്ധിത ഐ.ടി.പഠനരീതി മറ്റു സംസ്ഥാനങ്ങളിലില്ല.... സ്കൂള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ടെന്നു മാത്രം. ഹരിയാണയിലും ബംഗാളിലും വിവിധ ഏജന്‍സികളാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലിത് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്നു എന്നതാണ് പ്രധാന പ്രത്യേകത. ഇപ്പോള്‍ ഹൈസ്കൂള്‍ തലത്തില്‍ ഐ.ടി.പാഠ്യ വിഷയമാണ്, ഐ.ടി. പ്രാക്ടിക്കല്‍ സഹിതം പരീക്ഷയും നടത്തുന്നു. ഇക്കൊല്ലത്തെ S.S.L.C. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്റുവരി 24 മുതല്‍ മാര്‍ച്ച് 9 വരെയാണ്.
പ്രത്യേകം പരിശീലനം നേടിയ മാസ്റ്റര്‍ ട്രെയിനര്‍മാരും സ്കൂള്‍ ഐ.ടി.കോര്‍ഡിനേറ്റര്‍മാരും പരീക്ഷയ്കായി സന്നദ്ധരായിക്കഴിഞ്ഞു.
പ്രായോഗിക പരീക്ഷയുടെ സ്കോര്‍ ഇപ്രകാരമാണ് -
വേഡ് പ്രോസസര്‍ - 4
സ്പെര്‍ഡ് ഷീറ്റ് - 4
പ്രസന്റേഷന്‍ - 4
ബേസിക് / HTML / ജിംപ് - 6
വര്‍ക് ബുക്ക് - 2
ആകെ - 20
എല്ലാ S.S.L.C. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുന്നു, ഒപ്പം ഐ.ടി.അറ്റ്. സ്കൂള്‍ - ദേശീയ ഭൂമികയിലേക്ക്..... എത്തിച്ച കേരളത്തിലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും....!

No comments:

Post a Comment